മെഗാ തൊഴില്‍മേള ദിശ-2018 ജൂണ്‍ എട്ടിന്
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന മെഗാ തൊഴില്‍മേള ദിശ-2018 ജൂണ്‍ എട്ടിന് നടക്കും.
ആലപ്പുഴ എസ്.ഡി കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍ 40-ല്‍ അധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ജില്ലാ എംപ്ലോയിമെന്റ് എക്‌സചേഞ്ചിന്റെയും എസ്.ഡി കോളേജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.
QUALIFICATION
പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ കോഴ്‌സുകള്‍, ബി.ടെക്, ഐ.ടി.ഐ, ഐ.ടി.സി തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ജില്ലയില്‍ തന്നെ ജോലി നല്‍കുന്ന തൊഴില്‍ദാതാക്കളും മേളയില്‍ പങ്കെടുക്കും.
ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായായിരിക്കും മേളയിലേക്കുള്ള പ്രവേശനം. 40 വയസുവരെയുള്ളവര്‍ക്കായാണ് തൊഴില്‍മേള.
തൊഴില്‍മേളയില്‍ പങ്കെടുക്കുന്നവര്‍ ബയോഡേറ്റയുടെ അഞ്ച് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ കോപ്പിയും ഫോട്ടോയും കൈവശം കരുതേണ്ടതാണ്.
മെഗാ ഫെയറില്‍ പങ്കെടുക്കുന്ന കമ്ബനികളുടെ വിശദവിവരങ്ങള്‍ ജൂണ്‍ ആദ്യവാരം
MORE DETAILS
www.employabilitycentre.org എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്- 0477-2230624, 8078828780, 7736147338.
THANK YOU
SHARE ALL FRIENDS PLEASE
0 comments:
Post a Comment